നുണ പറയുന്നവരെ തിരിച്ചറിയുക - 2. ഉരുൾപൊട്ടുന്നത് വനത്തിലോ അതോ കൃഷിയിടത്തിലോ?

നുണ പറയുന്നവരെ തിരിച്ചറിയുക - 2.   ഉരുൾപൊട്ടുന്നത് വനത്തിലോ അതോ കൃഷിയിടത്തിലോ?
Aug 18, 2024 11:12 AM | By PointViews Editr


 

                കർഷകർ ഭൂമിയിൽ മാന്തിയ വകയിലാണോ വനത്തിൽ ഉരുൾപൊട്ടുന്നത്?

മറുപടി പറയുന്നത്

ഗാഡ്ഗിൽ മാത്രമല്ല. അയാളെ ചുമക്കുന്ന അബദ്ധ ബുദ്ധിജീവികളും മാത്രമല്ല.പിന്നെ? അത് ഏറ്റു പാടുന്നത് വനം വകുപ്പ്, പരസ്ഥിതി വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥ പ്രമാണിമാരും അവരെ മാത്രം കേൾക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന രാഷ്ട്രീയാധികാര കേന്ദ്രങ്ങളുമാണ്. ഒന്നാമതായി ചിന്തിക്കൂ, ഒരു പ്രകൃതിദുരന്തം ഉണ്ടായാലുടൻ പരിസ്ഥിതി പ്രവർത്തകർ വ്യാഖ്യാനം ചമയ്ക്കുന്നത് കൃഷിഭൂമിയുടെ ഉപയോഗത്തിലെ അശാസ്ത്രിയതയെ കുറിച്ചും പിന്നെ എവിടെയോ കിടക്കുന്ന ഏതേലും ക്വാറിയെ കുറിച്ചുമായിരിക്കും. ആരാണ് ഈ വ്യാഖ്യാതാക്കൾക്ക് പിന്നിൽ? സംശയം വേണ്ട പരിസ്ഥിതി വകുപ്പും അവരുടെ ബേസ്മെൻ്റായ വനം വകുപ്പും തന്നെ! പക്ഷെ അവരെ രംഗത്ത് കാണില്ല. രംഗത്ത് ആദ്യമെത്തുന്നത് മാധവൻ ഗാഡ്ഗിൽ തന്നെ ! അപ്പഴേ ഞാൻ പറഞ്ഞതല്ലേ എന്ന പതിവ് ഇളിഭ്യൻ ചോദ്യവും എന്നും. ഇതോടെ പരിസ്ഥിതി പ്രവർത്തകർ, പരിസ്ഥിതി ജ്ഞാനികൾ, പരിസ്ഥിതി കൂട്ടായ്മ, പരിസ്ഥിതി ഗാനം, പരിസ്ഥിതി സമരം, പരിസ്ഥിതി ബോധവൽക്കരണം, പരിസ്ഥിതി രാപകൽ പ്രപഞ്ചം..... ഇവരുടെ പ്രധാന ഇരകൾ വളർന്നു വരുന്ന തലമുറയാണ്. സ്കൂൾ കുട്ടികളെ ഉപയോഗിച്ചാണ് അവരുടെ പ്രധാന തന്ത്രമിറക്കൽ. പ്രകൃതിയെ സംരക്ഷിക്കുന്നതിന് ചെറുപ്പത്തിലേ കുട്ടികൾക്ക് പരിശീലനം കൊടുക്കലാണ് എന്നാണ് പറച്ചിൽ. പക്ഷെ ഒരു കറിവേപ്പ് പോലും നടാത്തവനൊക്കെയാണ് പരിസ്ഥിതി ബോധവൽക്കരണത്തിനിറങ്ങുന്നവരിലെ ഒരു വിഭാഗം. രണ്ടാമതൊരു കൂട്ടർ മാധ്യമ പ്രവർത്തകരാണ്. അന്തമേതാ കുന്തമെറിയാൻ എന്ന് അന്വേഷിച്ചു നടക്കുന്ന വിവരദോഷികളായ മാധ്യമ പ്രവർത്തകർ സ്വയം പരിഷ്കാരികളായി ചമയുന്നതിനും സ്വന്തം അർദ്ധ ജ്ഞാനം ചവച്ചരച്ച് ശ്രദ്ധേയരാകാനുള്ള ശ്രമമാണ് അവരുടേത്.


വനത്തിനുള്ളിൽ ഭൂമിയിൽ വിള്ളൽ ഉണ്ടാകുകയും ഉരുൾപൊട്ടൽ സംഭവിക്കുകയും ചെയ്ത ശേഷം പദാർത്ഥങ്ങൾ കൃഷിയിടങ്ങളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും എത്തി മരണവും നഷ്ടവും ദുരന്തവും ഉണ്ടാകുന്നു എന്നതിനാൽ ഉരുൾപൊട്ടലിൻ്റെ ഉത്തരവാദിത്തം കർഷകന് മുകളിലേക്കും നികുതി ദായകൻ്റെ നെഞ്ചത്തേക്കും വച്ചുകെട്ടിക്കൊടുക്കാനാണ് ഗാഡ്ഗിൽ മുതൽ സർക്കാർ വരെ ശ്രമിക്കുന്നത്. കർഷകൻ കയ്യാല കെട്ടിയതും ആഴത്തിൽ കുഴിയെടുത്തതും മരങ്ങൾ വെട്ടിയതുമൊക്കെ പൊറുക്കാൻ പറ്റാത്ത അപരാധമെന്ന മട്ടിൽ വ്യാഖ്യാനിക്കുകയാണ് ഗാഡ്ഗിലാതി അബദ്ധ ബുദ്ധിജീവികളും ഉദ്യോഗസ്ഥരും. വനത്തിനുള്ളിൽ ഉരുൾപൊട്ടിയാൽ ഉത്തരവാദി വനം വകുപ്പ് മാത്രമാണ് എന്ന് പറയാൻ രാഷ്ട്രീയക്കാരും സമുദായക്കാരും സർക്കാരും തയാറാകുന്നില്ല. പശ്ചിക ഘട്ടത്തെ കർഷകർ നശിപ്പിച്ചു എന്ന് ധ്വനി ഉയർത്തി ഈ അബദ്ധശാസ്ത്രജ്ഞർ പ്രചാരണം നടത്തുന്നു. യാഥാർത്ഥ്യം എന്താണ്?


കേരളത്തിൽ 11,524.149 ചതുരശ്ര കിലോമീറ്റർ വനം ഇപ്പോൾ ഉണ്ട്. അതായത് കേരളത്തിലെ ഭൂരി വിസ്തൃതിയുടെ 29.65% .

റിസർവ് വനം 6,450.913 ചതുരശ്ര കിലോമീറ്ററും വെസ്റ്റഡ് വനം 285.093 ചതുരശ്ര കിലോമീറ്ററുമാണ്.

ഇതിൽ പരിസ്ഥിതി ദുർബല മേഖയെന്ന് പറഞ്ഞ് 1,586.147 ചതുരശ്ര കിലോമീറ്ററിനെ അടയാളപ്പെടുത്തിയാണ് പരിസ്ഥിതി വിഡ്ഡികൾ ജനങ്ങളെയും കർഷകരെയും പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത്. ഇന്ന് റിസർവ് എന്നും വെസ്റ്റഡ് എന്നും പറഞ്ഞ് വനം വകുപ്പും പരിസ്ഥിതിവാദികളും ചുമന്നു നടക്കുന്ന പല പ്രദേശങ്ങളും 40 വർഷം മുൻപ് സ്വകാര്യ ഭൂമിയായി രുന്നു എന്ന കാര്യം അവർ പറയില്ല. മിച്ചഭൂമിയെന്നും അനധികൃത കൈവശഭൂമിയെന്നും ഒക്കെപ്പറഞ്ഞ് പിടിച്ചെടുത്തു വനമാക്കിയ സ്വകാര്യ ഭൂമിയുടെ കണക്കെടുത്താൽ പഴയ പശ്ചിമ ഘട്ടത്തിൽ വനമെന്ന 100 ശതമാനം ലേബലൊട്ടിക്കാൻ ഇന്നുള്ള വനഭൂമിയുടെ 50 ശതമാനം തികയില്ല. പഴയ ജന്മിമാരുടെ ആശ്രിതരായിരുന്ന ആദിവാസികളും തൊഴിലാളികളും താമസിച്ചിരുന്നതും സ്വകാര്യ വനമെന്ന പേരിൽ കൈവശം വച്ചിരുന്നതുമായ ഭൂമിയിൽ മാത്രമാണ് കർഷകർ കുടിയേറിയതും കൃഷി ചെയ്തതും നാടാക്കിയതും പട്ടണമാക്കിയതും എന്നതാണ് വാസ്തവം. അത് പറയാൻ ഇവിടെ വിവരമുള്ള രാഷ്ട്രീയക്കാരനോ ബുദ്ധിയുള്ള ബുദ്ധിജീവിയോ ഇല്ല എന്നതാണ് ജനം നേരിടുന്ന വലിയ ദുരന്തം.


കേരളത്തിൽ 6 നാഷണൽ പാർക്കുകളുണ്ട്. 558.16 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി.14 വന്യ ജീവി സങ്കേതങ്ങളുണ്ട്. 1,891.07 ചതുരശ്ര കിലോമീറ്ററാണ് അതിൻ്റെ വിസ്തൃതി.


ഇതൊക്കെ വനത്തിൻ്റെ കണക്കാണ്. വന സമാനമായി വൃക്ഷങ്ങൾ നിറഞ്ഞ കേരളത്തിൻ്റെ കണക്ക് ഇതിൻ്റെ ഇരട്ടിയാണ്. അതായത് കേരളത്തിൻ്റെ ആകെ ഭൂപ്രദേശത്തിൻ്റെ 57.59 ശതമാനം വനവും വന്ന സമാനമായ കൃഷിയിടങ്ങളും ചേർന്നതാണ്. 28.49 ശതമാനത്തോളം ഭൂമി വനം പോലെ തഴച്ചുവളർന്ന

കൃഷിയിടങ്ങളാണ്. ഓർക്കുക വനം പോലെ തഴച്ചുവളർന്ന കൃഷിയിടങ്ങളുടെ കണക്കാണ് ഇത്. വന സമാനമല്ലാത്തതും ചെറുകൃഷിയിടങ്ങളും പച്ചപ്പ് വിരിച്ച പ്രദേശങ്ങളും കൂടി കണക്കിലെടുത്താൽ കേരളത്തിൻ്റെ ഭൂപ്രദേശത്തിൻ്റെ 70 % ൽ അധികം ഭൂമി പച്ചപ്പ് വിരിച്ച വനമേഖലയാണ് എന്ന് നിസംശയം പറയാം. എന്നിട്ടും എന്തുകൊണ്ട് 29.65 ശതമാനം മാത്രം വരുന്ന വനത്തിൽ മാത്രം ഉരുൾ പൊട്ടുന്നു?

അടുത്ത ദിവസം അതിനെ കുറിച്ച് ചിന്തിക്കാം (തുടരും)

Identify liars - 2.  Rolling in the forest or on the farm?

Related Stories
ചതിയുടെ നവ കിരണങ്ങളിൽ പെട്ട് റിലൊക്കേറ്റ് ചെയ്യേണ്ടി വരുന്നതിൻ്റെ ദുരവസ്ഥകൾ....

Nov 11, 2024 09:00 AM

ചതിയുടെ നവ കിരണങ്ങളിൽ പെട്ട് റിലൊക്കേറ്റ് ചെയ്യേണ്ടി വരുന്നതിൻ്റെ ദുരവസ്ഥകൾ....

ചതിയുടെ നവ കിരണങ്ങളിൽ പെട്ട് റിലൊക്കേറ്റ് ചെയ്യേണ്ടി വരുന്നതിൻ്റെ...

Read More >>
പി.പി.ദിവ്യയെ ഒതുക്കിയെന്ന തോന്നലുണ്ടാക്കി ജനത്തെ പറ്റിക്കാൻ പുതിയ തട്ടിപ്പുമായി സിപിഎം.

Nov 8, 2024 06:57 AM

പി.പി.ദിവ്യയെ ഒതുക്കിയെന്ന തോന്നലുണ്ടാക്കി ജനത്തെ പറ്റിക്കാൻ പുതിയ തട്ടിപ്പുമായി സിപിഎം.

പി.പി.ദിവ്യയെ ഒതുക്കിയെന്ന തോന്നലുണ്ടാക്കി ജനത്തെ പറ്റിക്കാൻ പുതിയ തട്ടിപ്പുമായി...

Read More >>
വിജ്ഞാന സമ്പദ് വ്യവസ്ഥയും ഡങ്കിപ്പനിയും തമ്മിലുള്ള ബന്ധമെന്ത്? പഠിക്കാം.

Oct 17, 2024 01:10 PM

വിജ്ഞാന സമ്പദ് വ്യവസ്ഥയും ഡങ്കിപ്പനിയും തമ്മിലുള്ള ബന്ധമെന്ത്? പഠിക്കാം.

വിജ്ഞാന സമ്പദ് വ്യവസ്ഥയും ഡങ്കിപ്പനിയും തമ്മിലുള്ള ബന്ധമെന്ത്?...

Read More >>
ഓട്ടക്കലം പോലുള്ള ഖജനാവിലെ ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത് അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന് മന്ത്രി.

Sep 18, 2024 05:45 PM

ഓട്ടക്കലം പോലുള്ള ഖജനാവിലെ ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത് അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന് മന്ത്രി.

ഓട്ടക്കലം പോലുള്ള ഖജനാവ്,ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത്,അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന്...

Read More >>
പിപക്ഷ വിജയഗാഥ ടൈറ്റാനിക്കായ ടൈറ്റാനിയത്തിൽ തുടങ്ങി.

Sep 18, 2024 02:11 PM

പിപക്ഷ വിജയഗാഥ ടൈറ്റാനിക്കായ ടൈറ്റാനിയത്തിൽ തുടങ്ങി.

പി പക്ഷ വിജയഗാഥ, ടൈറ്റാനിക്കായ,ടൈറ്റാനിയത്തിൽ...

Read More >>
ശശി ലൈവല്ലാത്ത കാലം.  മാനിഫെസ്‌റ്റോ മായുമ്പോൾ - 2

Sep 14, 2024 06:32 AM

ശശി ലൈവല്ലാത്ത കാലം. മാനിഫെസ്‌റ്റോ മായുമ്പോൾ - 2

ശശി ലൈവല്ലാത്ത കാലം., മാനിഫെസ്‌റ്റോ മായുമ്പോൾ -...

Read More >>
Top Stories